സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേർതിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി